17 February Sunday

എസ്എടി ആശുപത്രിക്ക‌് 5 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

തിരുവനന്തപുരം

മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയുടെ നവീകരണത്തിനായി അഞ്ച‌് കോടിരൂപയുടെ ഭരണാനുമതിയായി. ആശുപത്രി എ ബ്ലോക്കിന്റെ സമഗ്രനവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമാണ് തുക അനുവദിച്ചത്. കാലപ്പഴക്കം മൂലമുള്ള കെട്ടിടത്തിന്റെ ബലക്ഷയം മാറ്റി പ്ലാസ്റ്റർ ചെയ്യുക, ടൈൽസ് പാകുക, വാതിലുകൾ, -ജനാലകൾ തുടങ്ങിയ തടിപ്പണികൾ, പെയിന്റിങ‌്, വാട്ടർസപ്ലൈ ലൈൻ, ടോയ്‌ലറ്റുകൾ എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായാണ‌് തുക അനുവദിച്ചത‌്. മെഡിക്കൽ കോളേജിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് 717.29 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി എസ്എടിയിൽ പുതിയ ബ്ലോക്കും കൂടുൽ സൗകര്യങ്ങളും വരുമെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷം എസ്എടി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ആറ‌് കോടി ചെലവിൽ കാത്ത‌്‌ലാബ് പ്രവർത്തനസജ്ജമാക്കി. 13 അധ്യാപക തസ്തികയും സൃഷ്ടിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മാത്രമായി 225 സ്റ്റാഫ് നേഴ്‌സ് തസ്തിക സൃഷ്ടിച്ചപ്പോൾ 91 തസ്തിക എസ്എടിക്കാണ് അനുവദിച്ചത്. നിയോനേറ്റോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപക തസ്തികയും സൃഷ്ടിച്ചു. പുതിയ മാതൃ ശിശു മന്ദിരത്തിന്റെ രണ്ടുനില പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.

പ്രധാന വാർത്തകൾ
 Top