13 December Friday

യുവത്വം ശക്തമാണ്‌: പി ശ്രീരാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019

കേരള വളന്ററി യൂത്ത് ആക്‌ഷൻ ഫോഴ്‌സിന്റെ പാസിങ് ഔട്ട് പരേഡിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ സല്യൂട്ട് സ്വീകരിക്കുന്നു

തിരുവനന്തപുരം
യുവത്വത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്തവുമാണ് കഴിഞ്ഞ രണ്ടു പ്രളയകാലത്തും നമ്മൾ കണ്ടെതന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. യുവത്വം ശക്തമാണ്‌. ശരിയായ പ്രചോദനവും ശക്തിയും സ്‌നേഹവും ഒത്തൊരുമയും അവർ പ്രകടിപ്പിക്കും. സന്നദ്ധ പ്രവർത്തനത്തിന്റെ പാഠങ്ങളും മനോഭാവവും വളർത്തിയെടുക്കാനുതകുന്ന പരിശീലനമാണ് യൂത്ത് ആക്‌ഷൻ ഫോഴ്‌സിലുള്ളവർക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൂര്യകാന്തിയിൽ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയ കേരള വളന്ററി യൂത്ത് ആക്‌ഷൻ ഫോഴ്‌സിന്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്നദ്ധസേനയ്ക്കുള്ള മാർഗരേഖയും സ്‌പീക്കർ പ്രകാശനം ചെയ്തു. പാസിങ് ഔട്ട് പരേഡിൽ സ്പീക്കറും മന്ത്രി കടകംപള്ളി സുരേന്ദ്രനും സല്യൂട്ട് സ്വീകരിച്ചു. യുവജനക്ഷേമബോർഡ് അംഗം സന്തോഷ് കാല അധ്യക്ഷനായി. ബോർഡ് വൈസ് ചെയർമാൻ പി ബിജു, യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, തദ്ദേശ സ്വയംഭരണ സ്‌പെഷ്യൽ സെക്രട്ടറി ആർ എസ് കണ്ണൻ, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, പരിശീലകരായ വിനോദ്കുമാർ, വി വി ആന്റണി, ജെ ഗിൽബർട്ട്, ആർ മോഹൻ എന്നിവർ സംസാരിച്ചു.
 
തെരഞ്ഞെടുത്ത 405 പേർക്കായിരുന്നു പരിശീലനം നൽകിയത്‌. കായിക പരിശീലനത്തോടൊപ്പം കുടിവെള്ള സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമാർജനം എന്നിവയിൽ ബോധവൽക്കരണ ക്ലാസുകളും മൂന്ന്‌ ദിവസങ്ങളിലായി ഇവർക്ക് നൽകി.
പ്രധാന വാർത്തകൾ
 Top