31 October Saturday

മൊബൈൽ ഓർമയ്ക്കായി സൂക്ഷിച്ചതെന്ന്‌

സ്വന്തം ലേഖകൻUpdated: Saturday Sep 19, 2020
 
തിരുവനന്തപുരം
വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം പ്രകാശ്‌ തമ്പിയുടെ മൊഴി പരിശോധിക്കാൻ തുടങ്ങി. ബാലുവിന്റെ മൊബൈൽ ഫോൺ, എടിഎം കാർഡ്‌, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട്‌ നൽകിയ മൊഴിയാണ്‌ പരിശോധിക്കുന്നത്‌.
മൊബൈൽ ബാലുവിന്റെ ഓർമയ്ക്കായി സൂക്ഷിക്കുകയായിരുന്നുവെന്ന്‌ ഇയാൾ സിബിഐയോട്‌ പറഞ്ഞതായാണ്‌ വിവരം. പൊലീസ്‌ സ്‌റ്റേഷനിൽനിന്നാണ്‌ ഫോണും കാർഡും അടങ്ങിയ ബാലഭാസ്‌കറിന്റെ പേഴ്‌സ്‌ വാങ്ങിയത്‌. എടിഎം കാർഡുകൾ ഉപയോഗിച്ചിട്ടില്ല. ബാലഭാസ്‌കറിന്റെ മരണശേഷം മൊബൈൽ ഫോൺമാത്രം സൂക്ഷിക്കാൻ എടുത്തതായും മൊഴി നൽകി. എന്നാൽ, ഇതൊന്നും സിബിഐ മുഖവിലയ്ക്ക്‌ എടുത്തിട്ടില്ല.
തൃശൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബാലുവിന്റെ മൊബൈലിലേക്ക്‌ വന്ന കോളുകളെച്ചൊല്ലി ആരോപണമുണ്ടായിരുന്നു. ഇതി​ന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ നേരത്തേ കേസ്‌ അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ നടപടി സ്വീകരിക്കുകയും ചെയ്‌തു. അതിനിടെയാണ്‌ കേസ്‌ സിബിഐയിലേക്ക്‌ എത്തുന്നത്‌. 
നുണപരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തമ്പിയിൽനിന്ന്‌ തേടും. പരിശോധന ഈ മാസം അവസാനം നടത്താമെന്നാണ്‌ സിബിഐയുടെ കണക്കുകൂട്ടൽ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top