20 October Tuesday

നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസ് സമുച്ചയം തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം ഉദ്ഘാടനത്തിൽനിന്ന്‌

കിളിമാനൂർ
നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിന്  കിഫ്ബി ഫണ്ടിൽനിന്ന് 1.28 കോടി രൂപ ചെലവിൽ പണിത മന്ദിരസമുച്ചയം രജിസ്ട്രേഷൻ മന്ത്രി ജി സുധാകരൻ വീഡിയോകോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. വി ജോയി എംഎൽഎ അധ്യക്ഷനായി. തെരഞ്ഞെടുപ്പ് വാ​ഗ്​ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു  ഓഫീസിന്  കെട്ടിടം ഒരുക്കുമെന്നത്‌.  
ചടങ്ങിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് , നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ തമ്പി, ജില്ലാ പഞ്ചായത്തംഗം എസ് ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ നിസാർ  പഞ്ചായത്തംഗം ബി കെ പ്രസാദ് , സിപിഐ എം ലോക്കൽ  സെക്രട്ടറി   എൻ രവീന്ദ്രൻ ഉണ്ണിത്താൻ,  എൻ  ഗോപാലകൃഷ്ണൻ നായർ, മുല്ലനെല്ലൂർ ശിവദാസൻ,  പുലിയൂർ ചന്ദ്രൻ, മുല്ലനെല്ലൂർ രാജീവ് , ആർ മണികണ്ഠൻ നായർ എന്നിവർ സംസാരിച്ചു. രജിസ്‌ട്രേഷൻ ജോയിന്റ് ഇൻസ്‌പെക്ടർ ജനറൽ പി കെ സാ ജൻ കുമാർ സ്വാഗതവും  ജില്ലാ രജിസ്ട്രാർ (ജനറൽ) പി പി നൈനാൻ നന്ദിയും  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top