19 September Thursday

അരങ്ങ്‌ പറഞ്ഞു; മറക്കരുത്‌ അവരെ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

 തിരുവനന്തപുരം 

ഒാർമകൾ മാഞ്ഞുപോയവർക്ക്‌  കരുതൽ വേണം എന്ന്‌ സദസ്സിനെ ഓർമിപ്പിച്ച്‌ ‘സ്‌പർശം’. അൽഷിമേഴ്‌സ്‌ രോഗികൾക്ക്‌ നൽകേണ്ടത്‌ സ്‌നേഹവും കരുതലുമാണെന്ന്‌ പറയുകയാണ് നാടകം. അൽഷിമേഴ്‌സ്‌ ബാധിതനായ യതീന്ദ്രദാസും അയാളെ പരിചരിക്കാനെത്തുന്ന എമിലി എന്ന കെയർ ഗിവറും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്‌ സ്പർശം. 
ആൾക്കൂട്ട കൊലപാതകത്തിനിരയായ ഭാര്യയുടെ മരണമാണ്‌ യതീന്ദ്രദാസിനെ രോഗബാധിതനാക്കുന്നത്‌. തിയറ്റർ ഓഫ്‌ ഗുഡ്ഹോപ്പ്‌ സൂര്യയുടെ നേതൃത്വത്തിലാണ്‌ പി എ എം റഷീദ്‌ സംവിധാനം ചെയ്‌ത നാടകം അരങ്ങിലെത്തിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top