25 July Sunday

മെഡിക്കൽ കോളേജിന് പുതിയ 
2 ആംബുലൻസ് കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
തിരുവനന്തപുരം
മുൻ എംപി സി പി നാരായണന്റെ പ്രാദേശിക വികസന ഫണ്ടിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക്‌ രണ്ട് ആംബുലൻസ് കൂടി ലഭ്യമായി. 2019-–-20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ 13.26 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ആംബുലൻസ് വാങ്ങിയത്. 
വെള്ളിയാഴ്ച മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ സി പി നാരായണൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട്  എം എസ് ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് എസ് എസ് സന്തോഷ് കുമാർ, വെഹിക്കിൾ ഓഫീസർ രതീഷ് ജി ബി എന്നിവർ പങ്കെടുത്തു. പുതിയ രണ്ട് ബി ടൈപ്പ് പേഷ്യന്റ് ട്രാൻസ്പോർട്ട് ആംബുലൻസുകളാണ് വാങ്ങിയത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top