31 July Saturday
ഇന്ധനവില വര്‍ധന

വാഹനങ്ങൾ നിർത്തിയിട്ട്‌ പ്രതിഷേധം തിങ്കളാഴ്ച

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
തിരുവനന്തപുരം
സാധാരണക്കാരന്റെ പോക്കറ്റ്‌ കാലിയാക്കി സംസ്ഥാനത്ത്‌ പെട്രോൾ വില ‌നൂറുരൂപയും കടന്നു. കേന്ദ്രസർക്കാരിന്റെ ഈ ജനവിരുദ്ധ നയത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായെത്തുകയാണ്‌ ട്രേഡ് യൂണിയൻ സംയുക്ത സമിതി. തിങ്കളാഴ്ച പകൽ 11ന്‌ വാഹനങ്ങൾ 15 മിനിറ്റ്‌ നിർത്തിയിട്ടാണ് പ്രതിഷേധം. വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട്‌ എല്ലാ പൊതുജനങ്ങളും പങ്കാളിയാകും.
നോട്ടീസ്‌ വിതരണം ചെയ്തു
പ്രതിഷേധം പൊതുജനങ്ങളിലെത്തിക്കാൻ ജില്ലയിലെ വിവിധയിടങ്ങളിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും നോട്ടീസ്‌ വിതരണം ചെയ്തു. 
സ്റ്റാച്യുവിൽ സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയൻബാബു, കെ എസ് സുനിൽകുമാർ, പുല്ലുവിള സ്റ്റാൻലി, തമ്പാനൂർ മുരളി, വെട്ടുകാട് സോളമൻ, ആഷിക്, ഹുസൈൻ ഹാജി എന്നിവരുടെ നേതൃത്വത്തിലാണ്‌‌ വിതരണം ചെയ്തത്‌.
പാളയത്ത് വി ആർ പ്രതാപൻ, സി പ്രസന്നകുമാർ, രാധാകൃഷ്ണൻ, ദീപു പ്ലാമൂട്, ആർഎസ്‌ അജിത്കുമാർ, എസ്‌ അനിൽകുമാർ, വിഎസ്‌ രമണൻ, എം രാധാകൃഷ്ണൻ നായർ  പിഎംജിയിൽ മാഹീൻ അബൂബക്കർ, വഞ്ചിയൂർ ബാബു, ഹരികൃഷ്ണൻ, പ്രദീപ് നെയ്യാറ്റിൻകര, പി എസ് നായിഡു, നെയ്യാറ്റിൻകര സജീവ്, ജിപിഒയ്‌ക്ക് മുന്നിൽ മീനാങ്കൽ കുമാർ, എം സുന്ദരം, ചന്ദ്രൻ, തമ്പാനൂരിൽ ശാന്തകുമാർ, ഓവർബ്രിഡ്ജിൽ വേളി പ്രമോദ്, കെ ജയമോഹനൻ, നാലാഞ്ചിറ ഹരി, കിഴക്കേകോട്ടയിൽ എസ് പുഷ്പലത, എൻ സുന്ദരംപിള്ള, ആയുർവേദ കോളേജ് ജങ്‌ഷനിൽ സിറ്റ് ദാസ്, രവീന്ദ്രൻ നായർ എന്നിവരും നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top