15 October Tuesday
ബാലഭാസ‌്കർ കേസ‌്

ബാലഭാസ‌്കറിന്റെ വാഹനം ഇന്ന‌് സംയുക്ത പരിശോധനയ‌്ക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

 

തിരുവനന്തപുരം

വയലിനിസ‌്റ്റ‌് ബാലഭാസ‌്കറിന്റെ അപകടമരണം അന്വേഷിക്കുന്നതിന്റെ ഭാഗമായി ബാലഭാസ‌്കറിന്റെ ഹനംവാ ബുധനാഴ‌്ച സംയുക്ത പരിശോധനയ‌്ക്ക‌് വിധേയമാക്കും. ഫോറൻസിക‌്, മോട്ടോർ വാഹന വകുപ്പ‌് ഉദ്യോഗസ്ഥർ, കാർ മെക്കാനിക്കുമാർ എന്നിവർ അടങ്ങിയ സംഘമാണ‌് പരിശോധന നടത്തുക. സീറ്റ‌് ബെൽറ്റ‌്, സ‌്റ്റിയറിങ് എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. മംഗലപുരം സ‌്റ്റേഷനിലാണ‌് ഇപ്പോൾ അപകടത്തിൽപ്പെട്ട കാറുള്ളത‌്. 

  വാഹനം ഓടിച്ചത‌് ബാലഭാസ‌്കറാണെന്നും ഡ്രൈവർ അർജുനാണെന്നും വ്യത്യസ‌്ത മൊഴികളുണ്ട‌്. ഇതിന്റെ സത്യാവസ്ഥ  സ്ഥിരീകരിക്കാനും കാർ ബോധപൂർവം അപകടത്തിൽപ്പെടുത്തിയതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനുമാണ‌് വാഹന പരിശോധന. 

   മൊബൈൽഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ‌്. 25ൽ അധികം ആളുകളുടെ നമ്പരുകളാണ‌് പരിശോധനയ‌്ക്ക‌് സൈബർ പൊലീസിന‌് നൽകിയിരിക്കുന്നത‌്.

പ്രധാന വാർത്തകൾ
 Top