06 December Sunday

കെപ്‌കോ പ്ലാന്റ് അടച്ചുപൂട്ടൽ: ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020
വഞ്ചിയൂർ
മുന്നറിയിപ്പില്ലാതെ കെപ്‌കോ മീറ്റ് പ്രോസസിങ്‌ പ്ലാന്റ്  അടച്ചുപൂട്ടിയതിലും ശമ്പളം നിഷേധിച്ചതിലും പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ധർണ നടത്തി. ലോക്ക്‌ഡൗൺ കാലയളവിൽ ജോലിക്ക് ഹാജരാകാൻ സാധിക്കാത്തവർക്ക് ശമ്പളം നൽകണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേ ശമ്പളം നിഷേധിച്ച കെപ്‌കോ മാനേജ്മെന്റിനെതിരേ വൻ പ്രതിഷേധമുയർന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ധർണ ഉദ്ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ക്ലൈനസ് റൊസാരിയോ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം എസ് പി ദീപക്, സിഐടിയു വഞ്ചിയൂർ ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ നായർ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണകുമാർ, കൗൺസിലർ ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top