04 July Saturday

1000 പച്ചക്കറിവിത്ത്‌ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

കെഎസ്‌ കെ ടി യു എസ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറിവിത്ത്‌ വിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

നേമം 
കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌ കെ ടി യു) എസ്റ്റേറ്റ് കമ്മിറ്റി 1000 വീടുകളിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്‌തു. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ കർഷകസംഘം നേമം ഏരിയ സെക്രട്ടറി ആർ പ്രദീപ് കുമാറിന് പച്ചക്കറിവിത്തുകൾ നൽകി  ഉദ്‌ഘാടനം ചെയ്‌തു. 
 
സ്പിന്നിങ്‌മിൽ ചെയർമാൻ എം എം ബഷീർ, സിപിഐ എം എസ്റ്റേറ്റ് ലോക്കൽ സെക്രട്ടറി എസ് രാധാകൃഷ്ണൻ ,എസ്റ്റേറ്റ് വാർഡ് കൗൺസിലർ എ വിജയൻ , കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം വെട്ടിക്കുഴി ഷാജി, കർഷക സംഘം പ്രസിഡന്റ്‌ ബിജു പ്രസാദ്, കെഎസ്‌കെടിയു പ്രസിഡന്റ് എസ് വിജയൻ എന്നിവർ പങ്കെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top