25 August Sunday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
വെഞ്ഞാറമൂട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. പള്ളിക്കൽ കെ കെ കോണം കോന്നത്ത് വീട്ടിൽ റുക്സാമിനെ (20)യാണ് പാങ്ങോട് സിഐ എൻ സുനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. 2018 സെപ്തംബറിലാണ‌് പാങ്ങോട് പൊലീസ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പ്രണയം നടിച്ച് 16-കാരിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. 
 
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ‌് പീഡനവിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് പീഡനവിവരം ആദ്യം പാങ്ങോട് പൊലീസിനെ അറിയിച്ചത്. പിന്നീട്‌ പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. എന്നാൽ, പ്രതിക്ക് വേണ്ടി പൊലീസ് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി സൂചന ലഭിക്കുകയായിരുന്നു. 
 
പ്രതിയെ പിടികൂടാൻ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നതിനിടെയാണ‌് കഴിഞ്ഞദിവസം രാത്രി രണ്ടിന‌് പാങ്ങോട് ബസ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്. പാങ്ങോട് സിഐ എൻ സുനീഷ്, എസ്ഐ എം സുലൈമാൻ, സീനിയർ സിപിഒമാരായ താഹിറുദീൻ, പ്രേംരാജ്, സിപിഒമാരായ മഹേഷ്, ഷാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്
പ്രധാന വാർത്തകൾ
 Top