05 December Thursday

പ്രശാന്തിനെ ഒഴിവാക്കിയെന്നത്‌ അടിസ്ഥാനരഹിതം: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019
തിരുവനന്തപുരം
വി കെ പ്രശാന്ത്‌ എംഎൽഎയെ വെട്ടിനിരത്തിയെന്ന രീതിയിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ലേഖകന്റെ മനസ്സിൽ തോന്നിയത് വാർത്തയാക്കി പ്രസിദ്ധീകരിച്ച മനോരമയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌.
 
സർക്കിൾ സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷത്തിന്റെ ഉദ്‌ഘാടനത്തെ സംബന്ധിച്ച വാർത്തയാണ്   തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചത്. രണ്ട് തവണ മാറ്റിവച്ച മണ്ഡലപര്യടനം പിന്നീട് തീരുമാനിച്ച തീയതിയിൽത്തന്നെ നടത്തണം എന്ന് നിശ്ചയിച്ചതിനാലാണ് സർക്കിൾ സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷ ഉദ്ഘാടനം സംഘാടകർ വി കെ പ്രശാന്തിന്റെകൂടി അഭ്യർഥനപ്രകാരം കാട്ടാക്കട എംഎൽഎ ഐ ബി സതീഷിനെക്കൊണ്ട് ചെയ്യിക്കാൻ തീരുമാനിച്ചത്.
 
- വസ്തുത ഇതായിരിക്കെ പാർടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കിടയിലും തെറ്റിദ്ധാരണയുണ്ടാക്കുംവിധം വാർത്ത നൽകിയ മനോരമ തെറ്റുതിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.ഈ നുണ അവജ്ഞ യോടെ തള്ളിക്കളയണമെന്ന്‌ താലൂക്ക്‌ സർക്കിൾ സഹകരണ യൂണിയൻ സഹകരണ വാരാഘോഷത്തിന്റെ സംഘാടകസമിതി ചെയർമാൻ വി ബാലചന്ദ്രൻ നായർ, കൺവീനർ എ ഷെരീഫ്‌ എന്നിവരും പ്രസ്‌താവനയിൽ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top