13 November Wednesday
നിലമ്പൂർ പറയുന്നു

എല്ലാരുടേയും മേയ‌ർ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

നിലമ്പൂർ നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ്‌ മേയർ വി കെ പ്രശാന്തിനോടൊപ്പം. (ഫേസ്‌ബുക്ക്‌ ചിത്രം)

തിരുവനന്തപുരം
വട്ടിയൂർക്കാവ്‌ ഉപതെരഞ്ഞെടുപ്പുവേളയിൽ വീണ്ടും സംസാരവിഷയമായി നിലമ്പൂർ നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥിന്റെ പഴയ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തങ്ങൾക്ക്‌ കൈത്താങ്ങായ തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെ സന്ദർശിച്ചശേഷം ഫെയ്‌സ്‌ബുക്കിൽ കുറിച്ച വാക്കുകളാണ്‌ സാമൂഹ്യമാധ്യമങ്ങൾ ചർച്ചചെയ്യുന്നത്‌.
  
‘“ഞാൻ നിലമ്പൂർ നഗരസഭാ ചെയർപേഴ്‌സൺ. പത്മിനി ഗോപിനാഥെന്നാണ്‌ പേര്‌. ഞങ്ങൾ ഇന്ന്‌ മേയർ വി കെ പ്രശാന്തിനെ നേരിൽകണ്ട്‌ നന്ദി അറിയിക്കാൻ എത്തിയതാണ്‌. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ഭാഗമാണ്‌ തിരുവനന്തപുരം നഗരസഭ കാണിച്ചുതന്ന മാതൃകയെന്നത്‌ നിലമ്പൂരിലെ ജനങ്ങൾക്ക്‌ ബോധ്യമായതാണ്‌. അതിൽ രാഷ്‌ട്രീയമില്ല. ജാതിയും മതവുമൊന്നുമില്ല. വി കെ പ്രശാന്ത്‌ കേരളത്തിന്റെ മേയറായി മാറിയിരിക്കുകയാണ്‌. ജനപ്രതിനിധികൾക്ക്‌ മാതൃകയാണ്‌ പ്രശാന്ത്‌.’
 
കെപിസിസി അംഗവും മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയുമാണ്‌ പത്മിനി ഗോപിനാഥ്‌. പ്രളയാനന്തര മാലിന്യസംസ്‌കരണത്തിന്‌ മാർഗം കാണാതെ സ്തംഭിച്ചുനിന്ന നിലമ്പൂരിന്‌ തിരുവനന്തപുരം നഗരസഭ ചെയ്‌ത്‌ നൽകിയ സേവനത്തിന്‌ നന്ദി പറയാനായി എത്തിയതായിരുന്നു അവർ.

 

പ്രധാന വാർത്തകൾ
 Top