20 November Wednesday

പറയാൻ മറന്ന കഥകളുമായി ട്രാൻസ്‌ജെൻഡേഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

 വെഞ്ഞാറമൂട്

നാടകത്തിന്റെ പേര് ‘പറയാൻ മറന്ന കഥകൾ’എന്നാണെങ്കിലും ശരിക്കും അത് സമൂഹത്തിന്റെ മുന്നിൽ പറയാൻ കരുതി വച്ചതായിരുന്നു. 
 
വെഞ്ഞാറമൂട്ടിൽ നടന്നുവരുന്ന ചിലങ്ക റൂറൽ ഫെസ്റ്റിവെലിലാണ് ട്രാൻസ്‌ജെൻഡർ കലാപ്രവർത്തക കൂട്ടായ്മയായ മഴവിൽ ധ്വനി ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകം അവതരിപ്പിച്ചത്. ട്രാൻസ്‌ജെൻഡേഴ്‌സ്‌ സ്വന്തം വീട്ടിലും സമൂഹത്തിലും തൊഴിലിടത്തും നേരിടുന്ന പൊള്ളുന്ന അനുഭവങ്ങളായിരുന്നു നാടകം. ശ്രീജിത് സുന്ദറാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. 
ചിലങ്ക ഫെസ്റ്റ് ജനറൽ കൺവീനർ ശ്രീജിത്, കഥകളി നടൻ ഏറ്റുമാനൂർ കണ്ണൻ എന്നിവർ നാടക പ്രവർത്തകർക്ക് ആദരവ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ് കുറുപ്പ് , ബിജു മാണിക്കോട്, കലാക്ഷേത്ര മാളവിക എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top