22 October Tuesday

ഇന്ത്യൻ സാംസ്കാരികോത്സവത്തിന് വെഞ്ഞാറമൂട്ടിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

വെഞ്ഞാറമൂട്ടിൽ നടന്ന ഇന്ത്യൻ സാംസ്കാരികോത്സവത്തിൽ അവതരിപ്പിച്ച കലാപരിപാടി

വെഞ്ഞാറമൂട്
ഇന്ത്യൻ സാംസ്കാരികോത്സവത്തിന് വെഞ്ഞാറമൂട്ടിൽ വർണാഭ തുടക്കം. മധ്യപ്രദേശ് കലാകാരന്മാരുടെ ബദായി, നോർത്താ നൃത്തരൂപങ്ങൾ, റെഡ്സ്റ്റാർ കാറമേൽ, കണ്ണൂരിന്റെ മലബാർ കലാരൂപമായ പെൺപൂരക്കളി എന്നിവ വെഞ്ഞാറമൂട് കലാഗ്രാമത്തിന് പുത്തൻ അനുഭവമായി. വെഞ്ഞാറമൂട് സാംസ്‌കാരിക സഹകരണ സംഘവും കേരള  സർക്കാരിന്റെ സാംസ്‌കാരിക വിനിമയവിഭാഗമായ ഭാരത് ഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്കാരികോത്സവം വെഞ്ഞാറമൂട് സ്വരാജ് അങ്കണത്തിൽ
 ഡി കെ മുരളി എംഎൽഎ  ഉദ്ഘാടനംചെയ്തു. ഡോ. ബി നജീബ് അധ്യക്ഷനായി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി കെ മീരാൻ, പ്രൊഫ. ആർ രമേശൻനായർ, അശോക് ശശി, ഗീത രംഗപ്രഭാത്, വിഭു പിരപ്പൻകോട്, ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ഷിബു മക്കാംകോണം, അസീന ബീവി തുടങ്ങിയവർ സംസാരിച്ചു. കെ ബാബുരാജ് സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top