24 October Thursday

റോഡരികിൽ അപകടക്കെണിയായി മൺകൂനകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
കിളിമാനൂർ
വാഹനങ്ങൾക്കും  കാൽനടയാത്രികർക്കും ഒരുപോലെ ഭീഷണിയുയർത്തി റോഡരികിൽ മൺകൂനകൾ. നാവായിക്കുളം – പള്ളിക്കൽ റോഡിൽ വെള്ളൂർക്കോണം ജുമാ മസ്ജിദിന് സമീപം റോഡ്‌ വക്കിൽ പലയിടത്തായി ടിപ്പറിൽ കോൺക്രീറ്റ് പാളികളും മണ്ണും ചേർന്ന ഖരമാലിന്യം നിക്ഷേപിച്ചിരിക്കുകയാണ്‌.  രണ്ടുമാസം കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്തിട്ടില്ല.   മഴപെയ്ത് മണ്ണ് ഉറച്ച്‌ പുല്ലുകൾ വളർന്നു. കഴിഞ്ഞ ആഴ്ച പള്ളിക്കൽ സ്വദേശികളായ ദമ്പതികൾക്ക്‌ ഇവിടെ വീണ് പരിക്കേറ്റിരുന്നു. മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top