22 August Thursday

പ്രവര്‍ത്തനമികവിന് ‘ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

തിരുവനന്തപുരം

വിവിധ മേഖലകളിൽ പ്രവർത്തനമികവുകാട്ടിയ 239 പൊലീസ് ഉദ്യോഗസ്ഥർക്കുള്ള 2018ലെ ബാഡ്ജ് ഓഫ് ഓണർ ബഹുമതികൾ സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ് ബെഹ്റ വിതരണംചെയ്തു. മിനിസ്റ്റീരിയൽ വിഭാഗത്തിൽനിന്ന് 11 പേർ പൊലീസ് മേധാവിയുടെ കമൻറേഷൻ സർട്ടിഫിക്കറ്റിന് അർഹരായി. കുറ്റാന്വേഷണമേഖലയിലെ മികവിന് 118 പേർക്കും ക്രമസമാധാനപാലനത്തിന് 17 പേർക്കും ഇന്റലിജൻസ് മേഖലയിലെ മികവിന് 35 പേർക്കും പരിശീലനമികവിന് 13 പേർക്കും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ നാലുപേരും സോഷ്യൽ പൊലീസിങ്, സൈബർ ക്രൈം അന്വേഷണം എന്നീ വിഭാഗത്തിലെ 15 പേരും ആദരവിന് അർഹരായി. ട്രാഫിക് വിഭാഗത്തിലെ നാലുപേരും ഹൈവേ പൊലീസിലെ 11 പേരും വനിതാ പൊലീസിലെയും  പബ്ലിക് റിലേഷൻസിലെയും സ്റ്റുഡന്റ‌് പൊലീസ് കേഡറ്റിലെയും ഓരോരുത്തർക്കും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. മറ്റു വിഭാഗങ്ങളിൽനിന്ന് 19 പേരും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് എഡിജിപിമാരായ അനിൽ കാന്ത്, നന്ദകൃഷ്ണൻ, ഡോ. ഷേഖ‌് ദർവേഷ് സാഹേബ്, ടി കെ വിനോദ്കുമാർ, മനോജ് എബ്രഹാം, ഐജിമാരായ എസ് ശ്രീജിത്ത്, അശോക് യാദവ്, പി വിജയൻ, ഡിഐജിമാരായ അനൂപ് കുരുവിള ജോൺ, പി പ്രകാശ്, എസ്പിമാരായ ഡോ. ശ്രീനിവാസ് എ,  ഹരിശങ്കർ,  കറുപ്പസാമി ആർ, സുജിത്ത് ദാസ്, ജെ സുകുമാരപിള്ള എന്നിവരും ബഹുമതികൾക്ക‌് അർഹരായി.

പ്രധാന വാർത്തകൾ
 Top