03 August Tuesday

ജി ദേവരാജനെ 
അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
 
കിളിമാനൂർ
പള്ളിക്കൽ പഞ്ചായത്തിൽ സിപിഐ എം കെട്ടിപ്പടുത്തവരിൽ ഒരാളും മുൻ ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അം​ഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ദേവരാജന്റെ ഇരുപത്തഞ്ചാമത് ചരമവാർഷികം ആചരിച്ചു. ജില്ലാകമ്മിറ്റി അം​ഗം മടവൂർ അനിൽ പുഷ്പചക്രം അർപ്പിച്ചു. അനുസ്മരണയോ​ഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അം​ഗം എം എ റഹിം, ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, പഞ്ചായത്ത്‌ അം​ഗങ്ങളായ എസ് എസ് ബിജു, ഷീബ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top