14 June Monday
2,364 രോഗികൾ

16,100 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
തിരുവനന്തപുരം 
ജില്ലയിൽ തിങ്കളാഴ്‌ച 2,364 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 16,100 പേർ രോഗമുക്തരായി. 31,328 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്‌ 26 ശതമാനം.
 2,122 പേർക്കു സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 12 പേർ ആരോഗ്യപ്രവർത്തകരാണ്.
ജില്ലയിൽ പുതുതായി 4,322 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ട്‌ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 94,983 ആയി. 5,470 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top