17 September Tuesday

അമേയയുടെ ചികിത്സയ‌്ക്ക‌് വേണം സുമനസ്സുകളുടെ കാരുണ്യം

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
വർക്കല
ജനിതക രോഗം ബാധിച്ച ഒന്നര വയസ്സുകാരിയുടെ  തുടർചികിത്സയ‌്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ‌് മാതാപിതാക്കളായ അജിത്കുമാറും നിത്യയും.  ഇളയ മകൾ അമേയ ഒരു വർഷമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു . നിലവിൽ  വെല്ലൂർ  ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ‌് ചികിത്സ‌.  എൻ പി എസ് 1 എന്ന രോഗമാണെന്ന് വെല്ലൂർ ആശുപത്രിയിലെ ഹീമറ്റോളജി വിഭാഗത്തിലെ ഡോ. ഫൗസിയ പറഞ്ഞു. അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത‌്. ഇതിനായി 35 ലക്ഷം രൂപയോളം വേണ്ടിവരും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സയ്ക്ക് വേറെയും.  മകളുടെ ചികിത്സയ‌്ക്കായി ഇത്രയും വലിയതുക കണ്ടെത്താനാകാതെ പകച്ച് നിൽക്കുകയാണ്  നിർധന കുടുംബം. 
 
കെട്ടിട നിർമാണ തൊഴിലാളിയായ അജിത്കുമാറിനും ഭാര്യ നിത്യക്കും  ആകെയുള്ളത് 7 സെന്റ് സ്ഥലവും ചെറിയ വീടുമാണ്. അമേയയുടെ ചികിത്സയ‌്ക്കായി നാട്ടുകാർ പണം സ്വരൂപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട‌്.  ചികിത്സാ ധനസഹായ നിധിയിലേയ്ക്ക്  അജിത് കുമാറിന്റെ പേരിൽ ഫെഡറൽ ബാങ്ക് ഇടവ ശാഖയിൽ 10630100126939 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.I FSC.code.FBRL0001063. Phone number: 9633435211.
 
 
പ്രധാന വാർത്തകൾ
 Top