15 May Saturday

കോവിഡ്: പരിശോധന 
കർശനമാക്കി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021
നെയ്യാറ്റിൻകര  
കോവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധന കർശനമാക്കി പൊലീസും. നെയ്യാറ്റിൻകര ഡിവൈഎസ്‌പി ആർ ബിനുവി​ന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിവിഷനിലാകെ പരിശോധനയും ബോധവൽക്കരണവും നടത്തി. 
മാസ്‌ക്കില്ലാതെയും ശരിയായി ധരിക്കാതെയും നിരത്തിലിറങ്ങിയവരെ ബോധവൽക്കരിച്ചും പിഴ ചുമത്തിയുമായിരുന്നു പരിശോധന. 
നെയ്യാറ്റിൻകര ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലും ട്രാഫിക് പൊലീസി​ന്റെയും വനിതാ പൊലീസി​ന്റെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി പരിശോധന നടത്തി. 
തുടർനാളുകളിലും പരിശോധന ശക്തമാക്കുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു. 
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രത്യേക സംവിധാനങ്ങളായി. ശരാശരി മുന്നൂറിലേറെ പേർ ദിവസേന പരിശോധനയ്ക്കെത്തുന്നുണ്ട്. 
ദിവസം 500 ലേറെ പേർക്ക് പരിശോധന നടത്താനാകുമെന്ന് ആശുപത്രി സൂപ്രണ്ട് വൽസല പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top