31 March Tuesday

നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

തിരുവനന്തപുരം

നഗരസഭയുടെ കഴക്കൂട്ടം വാർഡിലെ നവീകരിച്ച റോഡുകൾ  ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കഴക്കൂട്ടം വാർഡിലെ നവീകരിച്ച രാമചന്ദ്രനഗർ, തട്ടാങ്കരി തെക്കേമുക്ക്, പുല്ലാട്ടുകരി താബൂക്ക് കമ്പനി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നടത്തിയത്. മേയർ കെ ശ്രീകുമാർ അധ്യക്ഷനായി.  വി കെ പ്രശാന്ത് എംഎൽഎ മുഖ്യാഥിതിയായി. ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 81 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡുകളുടെ നവീകരണം പൂർത്തിയാക്കിയത്. മരാമത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എസ് പുഷ്പലത സ്വാഗതം പറഞ്ഞു.  നഗരാസൂത്രണ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ശ്രീകുമാരൻ നായർ, എസ് എസ് ബിജു, എം എസ് അനിൽ, അനിൽകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഫാക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ നന്ദി പറഞ്ഞു.

പ്രധാന വാർത്തകൾ
 Top