01 April Wednesday

മിനി സിവിൽ സ്റ്റേഷൻ നിർമാണം: ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

കഴക്കൂട്ടം

കഴക്കൂട്ടത്ത് സ്ഥിതി ചെയ്യുന്ന പോത്തൻകോട്‌ ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ പത്തുകോടി രൂപ മുടക്കി പത്തുനിലയിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കും. ഇതിന്റെ മുന്നോടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച്‌ അധികൃതരുമായി ചർച്ച നടത്തി. ഒരേക്കർ സ്ഥലത്ത് നിലവിലെ പഴയ കെട്ടിടങ്ങൾ  മാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ബ്ളോക്ക് ഓഫീസ് കൂടാതെ സബ് ആർടിഒ ഓഫീസ്, ട്രഷറി, വില്ലേജ് ഓഫീസ്, സർവെ ഓഫീസ്, രജിസ്ട്രാർ ഓഫീസ്, എംപ്ളോയിമെന്റ് ഓഫീസ് അടക്കമുള്ള സർക്കാർ ഓഫീസുകൾ ഒറ്റകെട്ടിടത്തിൽ പ്രവർത്തിക്കും. ഭാവിയിൽ മജിസ്ട്രേട്ട് കോടതിയും കഴക്കൂട്ടം താലൂക്ക്‌ ഓഫീസും ഇവിടേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുമെന്നും ഒരുവർഷത്തിനകം കെട്ടിടം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് കാട്ടായിക്കോണം സദാനന്ദൻ പ്രസിഡന്റായിരുന്ന സമയത്താണ് പോത്തൻകോട് ബ്ളോക്ക് ഓഫീസിനായി ഈ സ്ഥലം ലഭിച്ചത്. ഒരു രൂപയ്ക്കായിരുന്നു ഒരേക്കറോളം ഭൂമി വസ്തു ഉടമ സർക്കാരിന് കൈമാറിയത്.

പ്രധാന വാർത്തകൾ
 Top