07 July Tuesday

ഫിദയ്‌ക്ക്‌ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

ഫിദാ ഫാത്തിമ്മയ്‌ക്ക്‌ രാജ്‌നാരായണൻ ജി ഫൗണ്ടേഷൻ നൽകുന്ന ചികിത്സാസഹായം മേയർ കെ ശ്രീകുമാൾ കൈമാറുന്നു

തിരുവനന്തപുരം
എസ്‌എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബീമാപള്ളി സ്വദേശി ഷെഫീക്ക്‌ ശാലിനി ദമ്പതികളുടെ മകൾ ഫിദാഫാത്തിമ്മയുടെ തുടർ ചികിത്സക്കായി രാജ്‌നാരായണൻ ജി ഫൗണ്ടേഷൻ ഇരുപത്തിഅയ്യായിരം രൂപ  നൽകി.  മേയർ കെ ശ്രീകുമാർ ഫിദാഫാത്തിമ്മയുടെ പിതാവിന്‌ ചികിത്സാധനസഹായം കൈമാറി. 
ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ്‌ ആസിഫ്‌,  ഡെപ്യുട്ടി മേയർ രാഖി രവികുമാർ, സ്‌റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്‌പലത, ചെയർമാൻ പാളയം രാജൻ, ബീമാപള്ളി റഷീദ്‌ ഫൗണ്ടേഷൻ ചീഫ്‌ കോ ഓർഡിനേറ്റർ പൂവച്ചൽ            സുധീർ, മനുവാഹീദ്‌, അരുൺ ഗോപൻ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top