27 October Wednesday

മേജര്‍ ജങ്ഷനായുള്ള എല്‍ഡിഎഫ് സത്യഗ്രഹം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
നെയ്യാറ്റിൻകര
പുറുത്തിവിളയിൽ മേജർ ജങ്ഷൻതന്നെവേണമെന്ന ആവശ്യവുമായി എൽഡിഎഫ് സമരം  പതിനഞ്ചാംനാൾ  പിന്നിട്ടു. വ്യാഴാഴ്ച നടന്ന സത്യ​ഗ്രഹം പി രാജൻ ഉദ്ഘാടനം ചെയ്തു. എൻ ഷിബു അധ്യക്ഷനായി. കെ ആർ ബിജു, എച്ച് സുരേഷ്‌കുമാർ, സജിരാജ് വിക്ടർ, ഡി സൂര്യകാന്ത്‌, ജെ ജയകുമാർ എന്നിവർ സംസാരിച്ചു. കഴക്കൂട്ടം കാരോട് ബൈപാസിൽ തിരുപുറം പഞ്ചായത്തിൽ പുറുത്തിവിളയിൽ പണിയാനുദ്ദേശിച്ചിരുന്ന നിർദിഷ്ട മേജർ ജങ്ഷൻ ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെയാണ് ജനരോഷമുയർന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top