21 October Monday

അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
വർക്കല 
അമ്മയും ഒന്നര വയസ്സായ മകളും കിണറ്റിൽ ചാടി മരിച്ച കേസിൽ ബന്ധുക്കളായ മൂന്ന് പേർ പിടിയിൽ. വെട്ടൂർ ചരുവിള വീട്ടിൽ ആമിന (30), മകൾ നൂറ (ഒന്നര) എന്നിവരാണ് ഇക്കഴിഞ്ഞ ജൂൺ 11 ന് വൈകിട്ട് ആറോടെ ഭർതൃഗൃഹമായ റാത്തിക്കൽ മുളകുന്ന്‌ വിള വീട്ടിലെ കിണറ്റിൽ ചാടി മരിച്ചത്. 
ആത്മഹത്യാ പ്രേരണാകുറ്റത്തിന് ഭർത്താവ് മുഹമ്മദലി, ഭർതൃമാതാവ് റംലാബീവി(49), ഭർതൃസഹോദരി മുഹ്സിന (30), ഭർതൃപിതാവ് കിത്തുബായി (61) എന്നിവർക്കെതിരെ യഥാക്രമം ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. 
ഒന്നാം പ്രതി മുഹമ്മദലി വിദേശത്താണ്. തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വഷണത്തിൽ വർക്കല പൊലീസ് ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ്ഐ ബി കെ അരുൺ, എഎസ്ഐ അനിൽകുമാർ, എസ്‌ സിപിഒ മുരളീധരൻ, സിപിഒ  ഹരീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്.
 
 
പ്രധാന വാർത്തകൾ
 Top