07 December Tuesday

സ്വകാര്യവ്യക്തി പൊതുകിണർ കൈയേറി; വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
വർക്കല 
മുട്ടപ്പലം ചാവടിമുക്കിലെ പൊതുകിണർ സ്വകാര്യവ്യക്തി കൈയേറിയതിൽ വ്യാപക പ്രതിഷേധം. ചെമ്മരുതി പഞ്ചായത്തിലെ മുട്ടപ്പലം ചാവടിമുക്ക് തുണ്ടുവിള വീട്ടിൽ ശ്രീകുമാറാണ് കൈയേറിയത്. മുട്ടപ്പലം വാർഡിൽ ഭാരതിവിള റോഡിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച 50 വർഷത്തിലേറെ പഴക്കമുള്ള കിണറാണിത്. ശ്രീകുമാറിന്റെ വസ്തുവിന് സമീപമാണ്  കിണർ.
 നിരവധി കുടുംബം  കുടിവെള്ളത്തിനും കുളിക്കുന്നതിനും ആശ്രയിക്കുന്നത് ഈ കിണറിനെയാണ്.  കുടിവെള്ളമെടുക്കാൻ എത്തുന്ന സ്ത്രീകളെയും കുട്ടികളെയും ജാതിപ്പേര്‌ വിളിച്ച് ആക്ഷേപിക്കുകയും 
 ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്.  കൈയേറ്റത്തിനെതിരെ ചെമ്മരുതി പഞ്ചായത്ത് അധികൃതരും നാട്ടുകാരും പൊലിസിൽ പരാതി നൽകി. വി ജോയി എംഎൽഎ സ്ഥലം സന്ദർശിച്ചു. അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് എംഎൽഎ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top