15 October Tuesday

കരിങ്കല്ല‌്‌ ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം

സ്വന്തം ലേഖികUpdated: Monday Sep 16, 2019

ജില്ലാ ക്വാറി ആൻഡ്‌ അദർ കൺസ്‌ട്രക്‌‌ഷൻ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

 
തിരുവനന്തപുരം 
കരിങ്കല്ലിന്റെ ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ ക്വാറി ആൻഡ്‌ അദർ കൺസ്‌ട്രക്‌‌ഷൻ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
ഡാമിൽനിന്ന്‌ മണൽ ശേഖരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും സമ്മേളനം അഭ്യർഥിച്ചു. 
 
സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. എ സമ്പത്ത്‌ അധ്യക്ഷനായി. 
 
കേരള സ്റ്റേറ്റ്‌ കൺസ്‌ട്രക്‌‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ജോസ്‌, ജില്ലാ ജനറൽ സെക്രട്ടറി മണ്ണാറം രാമചന്ദ്രൻ, പുല്ലുവിള സ്റ്റാൻലി, വിളപ്പിൽ ശ്രീകുമാർ, ക്ലൈനസ്‌ റൊസാരിയോ, അനിൽകുമാർ, ഡി മോഹനൻ എന്നിവർ സംസാരിച്ചു. 
 
ഭാരവാഹികൾ: കാട്ടാക്കട ശശി (പ്രസിഡന്റ്‌), മണ്ണാറം രാമചന്ദ്രൻ (ജനറൽ സെക്രട്ടറി), വിളപ്പിൽ ശ്രീകുമാർ (ട്രഷറർ).
പ്രധാന വാർത്തകൾ
 Top