22 October Tuesday

പിഎസ്‌സി ഓഫീസിന് മുന്നിലെ സമരം: ജനകീയ കൺവൻഷൻ 18ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

പിഎസ്‌സിക്കു മുന്നിലെ ഐക്യദാർഢ്യസദസിൽ വി ആർ പ്രബോധചന്ദ്രൻനായർ സംസാരിക്കുന്നു

തിരുവനന്തപുരം 
കേരളത്തിലെ പിഎസ്‌‌സി പരീക്ഷകൾ മലയാളത്തിലും കൂടി നടത്തണമെന്നാവശ്യപ്പെട്ടു 18 ദിവസമായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം കൂടുതൽ ശക്തമാക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചു. ഇതിനായി ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ എം എൻ വി ജി അടിയോടി ഹാളിൽ ജനകീയ കൺവൻഷൻ നടത്തും. 
 
 ഞായറാഴ്‌ച ആറ്റിങ്ങൽ മലയാളശാലയുടെ പ്രവർത്തകരായ വിജയൻ പാലാഴി, അശ്വതി എസ്, ആറ്റിങ്ങൽ ഗോപൻ, സുരേഷ് കൊളാഷ്, വർക്കല ഗോപാലകൃഷ്ണൻ എന്നിവർ ഓണപ്പാട്ടുകൾ പാടി. സജു കോച്ചേരി സ്വാഗതവും ഹരിദാസൻ നന്ദിയും പറഞ്ഞു. സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. വി ആർ പ്രബോധചന്ദ്രൻനായർ, എം ആർ തമ്പാൻ, എസ് രാജശേഖരൻ, പി വേണുഗോപാലൻ, ആർ അജയൻ, വിളക്കുടി രാജേന്ദ്രൻ, സുദർശൻ കാർത്തികപ്പറമ്പിൽ, കായിക്കര ബാബു, എസ് ആർ രാഹുൽ നാഥ് എന്നിവർ സംസാരിച്ചു. ഹേമ ജോസഫ് സ്വാഗതവും സുബൈർ അരിക്കുളം നന്ദിയും പറഞ്ഞു.
 
സമരം ഒത്തുതീർക്കണമെന്ന്‌ കെ ജയകുമാർ, ഡോ. ആർ വി ജി മേനോൻ, ഡോ. രഘുനാഥ്‌ സി ജി, ടി വി സജീവ്‌, ഡോ. കെ വി ശങ്കരൻ, ഡോ. ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ ആവശ്യപ്പെട്ടു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top