19 July Friday

ആമയിഴഞ്ചാന്‍ തോട് 6 കിലോമീറ്റര്‍ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

ശുചീകരണത്തിന്‌ ശേഷം

തിരുവനന്തപുരം
മാലിന്യംനിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട ആമയിഴഞ്ചാൻ തോടിന്റെ  ആറ് കിലോമീറ്ററോളം ദൂരം ശുചീകരിച്ചു. തലസ്ഥാനത്തെ ജലാശയങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ പദ്ധതിയുടെ ഭാ​ഗമായാണ് ശുചീകരണം.  
 
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ന​ഗരസഭയാണ് ശുചീകരണം നടത്തിയത്. ആമയിഴഞ്ചാൻതോടിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയതോടെ മഴക്കാലത്ത് ന​ഗരം നേരിടുന്ന വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരമായി. സാധാരണ​ഗതിയിൽ ന​ഗരത്തിൽ വെള്ളക്കെട്ടുണ്ടാകുന്ന ഇടങ്ങളിൽ  കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വെള്ളം സുഖമായി ഒഴുകിപ്പോയി. 
 
തമ്പാനൂരിലും കണ്ണമ്മൂലയിലുമായാണ്  തോട‌് ശുചീകരിച്ചത്. 50 ലക്ഷം രൂപ ചെലവഴിച്ചാണ് തമ്പാനൂരിൽ മാലിന്യ നീക്കം നടത്തിയത്. ന​ഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഇടപെടലിലൂടെയാണ് കണ്ണമ്മൂലയിൽ ആമയിഴഞ്ചാൻ തോട് ശുചീകരിച്ചത്. പൊതുജനങ്ങൾക്കൊപ്പം ന​ഗരസഭാ ജീവനക്കാരും ചേർന്നായിരുന്നു ശുചീകരണം. രണ്ടാഴ്ച നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങളിലൂടെയാണ് എട്ട് കിലോമീറ്ററോളം തോട് നന്നാക്കിയത‌്. ആളുകൾക്ക് ഇറങ്ങാൻ കഴിയാത്ത ഇടങ്ങളിൽ യന്ത്രങ്ങളുടെ സഹായത്തോടെയാണ് മാലിന്യം നീക്കുന്നത്. 
 
കെെവഴികളടക്കം ഏഴ് കിലോമീറ്റർ ദൂരം ഇനിയും ശുചീകരിക്കാനുണ്ട്. ആളുകൾക്ക് ഇറങ്ങി വൃത്തിയാക്കാൻ ബുദ്ധിമുട്ടായതിനാൽ യന്ത്രങ്ങളുടെ സഹായത്തോടെയാണ് മാലിന്യം നീക്കുക. തോടിന്റെ സുഖമമായ നീരൊഴുക്കിനായി തോട്ടിൽ ആവശ്യമായ സ്ഥലങ്ങളിൽ ആഴം കൂട്ടും.
പ്രധാന വാർത്തകൾ
 Top