18 June Friday

രോഗികൾക്കും വയോധികർക്കും ഭക്ഷണം നൽകുന്നില്ല; വക്കം പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ സമരം

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

വക്കം പഞ്ചായത്തിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം ബ്ലോക്ക് ട്രഷറർ എ ആർ റസൽ ഉദ്ഘാടനംചെയ്യുന്നു

ആറ്റിങ്ങൽ
വക്കം പഞ്ചായത്തിൽ കോവിഡ്‌ രോഗികൾക്കും പട്ടിണി പാവങ്ങൾക്കും ഭക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ വക്കം മേഖല കമ്മിറ്റി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിച്ചു. ഇതാവശ്യപ്പെട്ട്‌ പഞ്ചായത്ത്  സെക്രട്ടറിക്ക് നിവേദനവും നൽകി.
          ലോക്ഡൗൺ നീട്ടിയതോടുകൂടി ആഹാരം ലഭിക്കാതായവർ, കോവിഡ് രോഗികൾ എന്നിവർക്കെല്ലാം ഭക്ഷണം എത്തിക്കണം. സർക്കാരിന്റെ നിർദേശങ്ങൾ അവഗണിക്കുകയാണ് വക്കം പഞ്ചായത്ത് ഭരണം കയ്യാളുന്ന യുഡിഎഫ് ഭരണസമിതി. പ്രതിഷേധം ഡിവൈഎഫ്ഐ  ബ്ലോക്ക് ട്രഷറർ  എ ആർ റസൽ ഉദ്ഘാടനംചെയ്തു.  ബ്ലോക്ക് കമ്മിറ്റി അംഗം വീണ വിശ്വനാഥൻ, സജീവ്, നിഷാൻ, അലിംഷ, ഷംന, നിബിൻ, അനസ് കയൽവാരം, അൻവർ, നദീം, ആനന്ദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top