03 August Tuesday

മൂന്നാംതരംഗം നേരിടാന്‍ എസ് എ ടി സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
തിരുവനന്തപുരം
കോവിഡിന്റെ മൂന്നാംതരംഗം നേരിടാൻ എസ് എ ടി ആശുപത്രിയെ സജ്ജമാക്കുന്നു. നിലവിലെ പ്രതിരോധ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ‌മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. 
അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി നിലവിലുള്ള 22 ഐസിയു കിടക്കയ്‌ക്കുപുറമേ 50 പുതിയ ഐസിയു കിടക്ക തയ്യാറാക്കാനുള്ള എസ്റ്റിമേറ്റും പ്ലാനും ആശുപത്രി അധികൃതര്‍ കലക്ടര്‍ക്ക് കൈമാറി. ഒരു ജനറല്‍ വാര്‍ഡിനെക്കൂടി കോവിഡ് വാര്‍ഡാക്കി മാറ്റും. അമ്മമാര്‍ക്ക് പന്ത്രണ്ടും കുട്ടികള്‍ക്ക് 60 ഐസിയു കിടക്കയുമൊരുക്കും. ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റിനുകൂടി പ്രൊപ്പോസൽ നല്‍കിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്ക് 20 കിടക്കയുള്ള ഒരു വാര്‍ഡും 50 മുറി ഉള്‍പ്പെടുന്ന ഐസൊലേഷന്‍ റൂമുകളും നിലവിലുണ്ട്. 
ഒരു മുറിയില്‍ രണ്ടുരോഗികളെ കിടത്താം. രണ്ടുമാസത്തിനുള്ളില്‍ ആശുപത്രിയിലെ വിപുലപ്പെടുത്തിയ സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സയും എസ് എ ടിയില്‍ മുടക്കമില്ലാതെ നടക്കുന്നു. ഇ സഞ്ജീവനി വഴി രോഗികള്‍ ചികിത്സ തേടുന്നുണ്ടെങ്കിലും ഡോക്ടറെ നേരിട്ടുകാണേണ്ട രോഗികള്‍ക്ക് അത്യാഹിതവിഭാഗത്തിലും സ്പെഷ്യാലിറ്റി ഒപികളിലുമെല്ലാം ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. സൂസന്‍ ഉതുപ്പ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top