16 August Sunday

മതേതര വിശ്വാസികൾ ഒറ്റക്കെട്ടാകണം: ആനത്തലവട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ എം നടത്തിയ ജിപിഒ മാർച്ച്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്യുന്നു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ തുടങ്ങിയവർ സമീപം

തിരുവനന്തപുരം  
ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ എം ജനറൽ പോസ്‌റ്റ് ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പൗരത്വഭേദഗതി നിയമം സംബന്ധിച്ച വിഷയങ്ങൾ വർഗീയവാദികൾക്ക്‌ മുതലെടുക്കാൻ വിട്ടുകൊടുക്കേണ്ട കാര്യമല്ല. ഇത്‌ മുസ്ലിമിന്റെ പ്രശ്‌നം മാത്രമല്ല ഇന്ത്യയിലെ ഓരോ പൗരനെയും ബാധിക്കുന്നതാണ്‌. 
 
ഇന്ത്യയുടെ അടിത്തറ മതേതരത്വത്തിലും ജനാധിപത്യത്തിലുമാണ്‌. അതിന്റെ കടയ്‌ക്കലാണ്‌ ഇപ്പോൾ കേന്ദ്ര സർക്കാർ കത്തിവയ്‌ക്കുന്നത്‌. 
 
കേന്ദ്രത്തിന്റെ മുസ്ലിം വിരുദ്ധ ബില്ലാണ്‌ ഇപ്പോൾ നിയമമായിരിക്കുന്നത്‌. ദേശീയ പൗരത്വ രജിസ്‌റ്ററിനായി കണക്കെടുപ്പ്‌ തുടങ്ങുന്നതോടെ ഹിന്ദു–-മുസ്ലിം വിഭജനമാണ്‌ സംഘപരിവാറിന്റെ ലക്ഷ്യം. ഭരണഘടനാവിരുദ്ധമായ ഒരു നടപടിയും കേരളം പിന്തുണയ്‌ക്കില്ലെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇപ്രകാരം നിലപാട്‌ വ്യക്തമാക്കാൻ എന്താണ്‌ വൈകുന്നതെന്നും ആനത്തലവട്ടം ചോദിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top