27 January Monday

ആമയിഴഞ്ചാൻ തോട് കൈയേറി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ആമയിഴഞ്ചാൻ തോട് സ്വകാര്യ വ്യക്തി കയ്യേറി മണ്ണിട്ട് നികത്തിയ നിലയിൽ

വഞ്ചിയൂർ
ആമയിഴഞ്ചാൻ തോട് കൈയേറി മണ്ണിട്ട് മൂടിയത്  ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു.  ഇടത്തറ പാലത്തിന് സമീപമാണ് കയ്യേറ്റം. 
 
28 മീറ്റർ വീതിയുള്ള തോടിന്റെ പകുതി ഭാഗത്തോളം മണ്ണിട്ട് മൂടിയിരുന്നു. ഡിവൈഎഫ്ഐയുടെ പരാതിയിൽ മെഡിക്കൽ കോളേജ്, പേട്ട പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള പൊലീസിനും വില്ലേജ് ഓഫീസ് അധികൃതർക്കും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കും കൈയേറ്റം ബോധ്യപ്പെട്ടിരുന്നു. 
 
തോട് കൈയേറിയവർക്ക് എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിൻ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top