02 July Thursday

ബാറിൽ അക്രമം: 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
നെടുമങ്ങാട്
ബാർ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് ഇലിപ്പോട് സൗഹൃദ നഗർ എസള ആർ എ 89ൽ വാടകയ്‌ക്ക് താമസിക്കുന്ന അനിക്കുട്ടൻ എന്ന സുവീഷ് (32), വട്ടിയൂർക്കാവ് വാഴോട്ട്കോണം മാന്നാംമൂട് വി പി 12/336 ഉഷാ നെസ്റ്റ് വീട്ടിൽ സിബി മാത്യു (27), വിളവൂർക്കൽ കുണ്ടമൻകടവ് ശിവമന്ദിരം വീട്ടിൽ ആദി എന്ന അദിത് കൃഷ്ണ (27) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബാറിൽ മദ്യപിക്കുന്നതിനിടയിൽ കൗണ്ടറിന് അടുത്തുനിന്ന് ബഹളം വച്ച പ്രതികളോട് ഒതുങ്ങി നിൽക്കാൻ പറഞ്ഞ ജീവനക്കാരൻ ജേക്കബിനെ ബിയർ കുപ്പികൊണ്ട് തലയിൽ അടിക്കുകയും  മർദിക്കുകയുമായിരുന്നു.  പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായവർ. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ, എഎസ്ഐമാരായ വേണു, ഫ്രാങ്ക്ളിൻ, സീനിയർ സിപിഒമാരായ രജിത്ത്, ബിജു, സിപിഒ അലക്സ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്‌.
പ്രധാന വാർത്തകൾ
 Top