24 October Thursday

കെഎസ്‌ആർടിസി ബസ്‌ ആംബുലൻസായി

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2019

 തിരുവനന്തപുരം

മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ച്‌ കെഎസ്‌ആർടിസിയാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവിനെ അതിവേഗം  യുടെ മാതൃക. തൊടുപുഴയിൽ സ്വകാര്യബസ്‌ യാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരൻ സമയത്ത്‌ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിനു പിന്നാലെയാണ്‌ തിരുവനന്തപുരത്ത്‌  മനുഷ്യത്വത്തിന്റെ മാതൃക.
വെള്ളിയാഴ്‌ച വൈകിട്ട്‌ 4.30 നാണ്‌ സംഭവം. കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വന്ന ആറ്റിങ്ങൽ ഡിപ്പോയിലെ ബസിലെ യാത്രക്കാരനായ കിഴക്കേകല്ലട സ്വദേശി രഞ്ചു (30) വിനാണ്‌ കഴക്കൂട്ടം പിന്നിട്ടപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായത്‌. ഇടയ്‌ക്ക്‌ ഇറങ്ങാനുള്ള യാത്രക്കാർ അത്‌ ഒഴിവാക്കാമെന്ന്‌ അറിയിച്ചതോടെ ബസ്‌ ആംബുലൻസായി. ലൈറ്റും തെളിച്ച്‌ ഹോൺമുഴക്കി ബസ്‌ പാഞ്ഞു. കാര്യവട്ടം മുതൽ മെഡിക്കൽ കോളേജുവരെ മിനിറ്റുകൾക്കുള്ളിൽ പിന്നിട്ട്‌ അത്യാഹിത വിഭാഗത്തിനു മുന്നിലാണ്‌  നിർത്തിയത്‌. പ്രാഥമിക ചികിത്സയ്‌ക്കുശേഷം രഞ്ചു അപകടനില തരണംചെയ്‌തെന്ന്‌ ഉറപ്പിച്ചശേഷമാണ്‌ ബസ്‌ യാത്ര തുടർന്നത്‌. രഞ്ചുവിനൊപ്പം ഭാര്യ മാത്രമാണ്‌ ഉണ്ടായിരുന്നത്‌.  കണ്ടക്ടർ വിജീഷ്‌ കുമാറും ഡ്രൈവർ ഇ കെ ഷിബുവും ചേർന്ന്‌ രഞ്ചുവിന്റെ ബന്ധുക്കളെ  ബന്ധപ്പെട്ട്‌ അവർ എത്തുമെന്ന്‌ ഉറപ്പിച്ച്‌ അത്യാവശ്യം സാമ്പത്തിക സഹായവും നൽകിയശേഷമാണ്‌ യാത്ര തുടർന്നത്‌.
 
പ്രധാന വാർത്തകൾ
 Top