25 September Friday

പ്രതികളെ അറസ്റ്റ്‌ ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
വർക്കല 
സിപിഐ എം തച്ചോട് ബ്രാഞ്ചംഗം ജോയിയെയും ഭാര്യയെയും ആറംഗ അക്രമിസംഘം വീട് കയറി വധിക്കാൻ ശ്രമിക്കുകയും വീടിന്റെ  ഗ്ലാസുകൾ അടിച്ച് തകർക്കുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ നടത്തി. ചെമ്മരുതി പഞ്ചായത്തിലെ 18 പ്രധാന കേന്ദ്രത്തിലായിരുന്നു പ്രതിഷേധം. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ എച്ച് സലിം, ടി രാധാകൃഷ്ണൻ, എസ് തങ്കമണി, ലോക്കൽ സെക്രട്ടറിമാരായ എസ് സന്തോഷ് കുമാർ, ജി എസ് സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
 
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top