26 September Saturday

ആർസിസിയിൽ ചികിത്സ 2 ഷിഫ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
തിരുവനന്തപുരം
കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആർസിസിയിലെ ഒപി പ്രവർത്തനം രണ്ട്‌ ഷിഫ്‌റ്റാക്കി. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും തിരക്ക് നിയന്ത്രിക്കാനുമാണിത്‌. 
ആദ്യ ഷിഫ്‌റ്റ്‌ രാവിലെ ഒമ്പതുമുതൽ 12 വരെയും രണ്ടാമത്തേത്‌ പകൽ 12 മുതൽ വൈകിട്ട് നാലുവരെയുമാണ്. ആദ്യ ഷിഫ്റ്റിലേക്ക്‌ പ്രവേശനം രാവിലെ 7.30-നും രണ്ടാം ഷിഫ്റ്റിലേക്ക്‌ പകൽ 11നും ആരംഭിക്കും. 
രോഗിയുടെ ആരോഗ്യസ്ഥിതി, പരിശോധനയ്ക്ക്‌ ആവശ്യമായ സമയം എന്നിവയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാരാണ്‌ സമയം നിശ്ചയിക്കുന്നത്. രോഗി ഏത്‌ ഷിഫ്റ്റിൽ എപ്പോൾ എത്തണമെന്ന്‌ കൃത്യമായി രേഖപ്പെടുത്തിയ സ്ലിപ് രോഗികൾക്ക് നൽകും. പുതിയ സമ്പ്രദായത്തിന്റെ ഫലമായി രാവിലത്തെ ഷിഫ്റ്റിൽ ഉള്ളവർക്ക് ഉച്ചയ്ക്കുമുമ്പും ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റിലുള്ളവർക്ക് വൈകിട്ട്‌ നാലിനുമുമ്പും ഡോക്ടറെ കാണാം. 
കിടത്തിചികിത്സ ആവശ്യമുള്ള രോഗികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. രോഗിയെ വാർഡിൽ പ്രവേശിപ്പിക്കുമ്പോൾ പരിചരിക്കാൻ എത്തുന്നത് ഒരാൾതന്നെ ആയിരിക്കണം.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top