15 September Sunday

പെൻഷനും ഓണറേറിയവും സംഭാവന നൽകി പഞ്ചായത്ത് പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

വർക്കല 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ നവപ്രകാശ് ഒരു മാസത്തെ പെൻഷനും ഓണറേറിയവുമായ 37808 രൂപ സംഭാവന നൽകി മാതൃകയായി. പഞ്ചായത്ത് ഓഫീസിൽ എത്തി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബി സത്യൻ എംഎൽഎ ഏറ്റുവാങ്ങി. കഴിഞ്ഞ പ്രളയകാലത്തും നവപ്രകാശ്  പെൻഷനും ഓണറേറിയവും നൽകിയിരുന്നു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ആർ സിന്ധു, വൈസ് പ്രസിഡന്റ് ഓമന ശിവകുമാർ, പഞ്ചായത്തംഗങ്ങളായ ശിവകുമാർ, രജനി അനിൽ, ഗിരിജ, ലതാ സേനൻ എന്നിവർ സംസാരിച്ചു. മറ്റ് ജനപ്രതിനിധികളും, ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. മാതൃകാ പ്രവർത്തനത്തിന് പഞ്ചായത്ത് പ്രസിഡന്റിനെയും ജീവനക്കാരെയും ബി സത്യൻ എംഎൽഎ അഭിനന്ദിച്ചു.

 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top