24 May Tuesday
ഐടിഐ തെരഞ്ഞെടുപ്പ്‌

ഏഴിലും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

ചാക്ക ഐടിഐയിലെ വിദ്യാർഥികൾ എസ്എഫ്ഐ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദപ്രകടനം

തിരുവനന്തപുരം
ജില്ലയിലെ ഐടിഐ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ സമ്പൂർണ ജയം. തെരഞ്ഞെടുപ്പ്‌ നടന്ന ഏഴിടത്തും മുഴുവൻ സീറ്റിലും വിജയിച്ചു. ധനുവച്ചപുരം, മലയിൻകീഴ്‌, കളമച്ചൽ, വർക്കല ഐടിഐകളിൽ എതിരില്ലാതെയാണ്‌ വിജയിച്ചത്‌. തെരഞ്ഞെടുപ്പ്‌ നടന്ന ചാക്ക, ആര്യനാട്‌, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷം നേടി. ചാക്ക ഐടിഐയിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തെ ജില്ലാ പ്രസിഡന്റ്‌ ജോബിൻ ജോസ്‌, സെക്രട്ടറി ഗോകുൽ ഗോപിനാഥ്‌ എന്നിവർ അഭിവാദ്യം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top