15 November Friday

പഠനമികവുമായി ‘സൂര്യകാന്തി’ നാലാം വർഷത്തിലേക്ക‌്

സ്വന്തം ലേഖകൻUpdated: Tuesday May 14, 2019
വെള്ളറട
പാറശാല മണ്ഡലത്തിൽ ജനപങ്കാളിത്തത്തോടെ നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സൂര്യകാന്തി മൂന്നാം വർഷത്തിലേക്ക‌്. കരിപ്പയാറിനക്കരെ നെയ്യാർ റിസർവോയർ പ്രദേശത്തെ പുരവിമല ട്രൈബൽ എൽപിഎസ് മുതൽ പാറശാലവരെയുള്ള പൊതുവിദ്യാലയങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ‌്  സൂര്യകാന്തി. 
 
അടിസ്ഥാന സൗകര്യങ്ങൾ മുതൽ അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ വരെ സ്കൂളുകളിൽ ഒരുക്കിക്കഴിഞ്ഞു. എസ‌്എസ്എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൂറുശതമാനം ഉൾപ്പെടെ മികച്ച വിജയം. വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരെ ഉൾപ്പെടുത്തി രൂപീകരിച്ച മോണിറ്ററിങ‌് കമ്മിറ്റി പ്രതിമാസാവലോകനം നടത്തി കുറവുകൾ പരിഹരിക്കും. പാഠ്യ വിഷയങ്ങൾക്കൊപ്പം പാഠ്യേതരവിഷയങ്ങൾക്കും പദ്ധതി പ്രാധാന്യം നൽകുന്നു. ജൂനിയർ റെഡ്ക്രോസ്, ഭാരത് സ്കൗട്ട്ആൻഡ് ഗൈഡ്, എൻഎസ്എസ്, എൻസിസി, എസ‌്പിസി തുടങ്ങിയവ ചിട്ടയോടെ നടത്താനുള്ള എല്ലാ സൗകര്യവും സൂര്യകാന്തിയിലൂടെ ചെയ്യുന്നുണ്ട‌്. സി  കെ ഹരീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലാണ‌്  പദ്ധതി നടപ്പാക്കുന്നത‌്.
 
മേയ‌് അവസാനം സൂര്യകാന്തിയുടെ പ്രവർത്തനങ്ങൾ മൂന്നു വർഷം പിന്നിടും. പാറശാല ഗവ. വിഎച്ച്എസിലാണ‌് വാർഷികാഘോഷം. ചടങ്ങിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ അനുമോദിക്കുന്നു. ബുധനാഴ‌്ച പകൽ മൂന്നിന് സംഘാടകസമിതി യോഗം സ‌്കൂളിൽ ചേരുമെന്ന‌് സി കെ ഹരീന്ദ്രൻ എംഎൽഎ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top