16 May Sunday

വിത്തെത്തും വീട്ടുപടിക്കൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

മിൽകോയുടെ മൊബൈൽ അഗ്രോ സർവ്വീസ് ശാർക്കരയിൽ

ചിറയിൻകീഴ്
ചിറയിൻകീഴിലെ കർഷകർക്ക്‌ ഇനി പച്ചക്കറി വിത്തുകളും തൈകളും ജൈവ വളങ്ങളും മറ്റും തേടി അലയണ്ട. എല്ലാം വീട്ടുപടിക്കൽ എത്തും. ഇവിടെ മിൽകോയുടെ മൊബൈൽ അഗ്രോ സർവീസ്  ചിറയിൻകീഴ് ശാർക്കരയിൽനിന്ന്‌ ആരംഭിച്ചു.  
കിടാരി പാർക്കിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറി വിത്തുകൾ,  തൈകൾ, ടിഷ്യൂകൾച്ചർ വാഴത്തൈകൾ, നാളികേര വികസന ബോർഡിന്റെ അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻതൈകൾ, സമ്പുഷ്ട ജൈവ വളം, വാഴവളം, തെങ്ങുവളം, ജൈവ കീടനാശിനികൾ തുടങ്ങിയവ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കും‌. 
ദേശീയ അവാർഡ് ജേതാവ് കൂടിയായ സയന്റിസ്റ്റ് ഡോ. കമലാസനൻ പിള്ളയുടെ നേതൃത്വത്തിലാണ് സംരംഭത്തിന്‌ തുടക്കമിട്ടത്.   
ചിറയിൻകീഴ് ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും ആറ്റിങ്ങൽ മുനിസിപ്പൽ പ്രദേശങ്ങളിലും മൊബൈൽ അഗ്രോ സർവീസിന്റെ സേവനം ലഭ്യമാണ്. ജൈവ രീതിയിൽ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നാടൻ പഴങ്ങളും പച്ചക്കറികളും മറ്റും നല്ല വില നൽകി  വാങ്ങുന്ന ബൈബാക്ക് പദ്ധതിയും ഇതിനോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്. പത്താമുദയത്തോടനുബന്ധിച്ച് കേന്ദ്ര നാളികേര വികസന ബോർഡിന്റെ സബ്സിഡി പദ്ധതി പ്രകാരം പത്ത് തെങ്ങിൻതൈകൾക്കുള്ള സബ്സിഡി പദ്ധതിയും മിൽകോയിലൂടെ നടപ്പിലാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മിൽകോ മൊബൈൽ സർവീസുമായോ മിൽകോ ഹെഡ് ഓഫീസുമായോ ബന്ധപ്പെടാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top