16 June Sunday
കോടിയേരി നയിക്കും

തെക്കൻ മേഖലാ ജാഥയ‌്ക്ക‌് പൂജപ്പുരയിൽ ഇന്ന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019
തിരുവനന്തപുരം
എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ മുന്നോടിയായുള്ള ‘കേരള സംരക്ഷണ യാത്രയ്‌ക്ക്‌' തലസ്ഥാനത്ത‌് വ്യാഴാഴ‌്ച തുടക്കം കുറിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥയാണ‌് തലസ്ഥാന നഗരിയിൽനിന്ന‌് പര്യടനം ആരംഭിക്കുക. വൈകിട്ട്‌ നാലിന്‌ പൂജപ്പുര മൈതാനിയിൽ സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിൽ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡോ. എ നീലലോഹിത ദാസൻ നാടാർ (ജനതാദൾ), എ കെ ശശീന്ദ്രൻ (എൻസിപി) രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്‌ എസ്‌), സ്‌കറിയാ തോമസ്‌ (കേരള കോൺഗ്രസ്‌), ചാരുപാറ രവി (ലോക്‌ താന്ത്രിക്‌ ജനതാദൾ), കാസിം ഇരിക്കൂർ (ഐഎൻഎൽ), ഫ്രാൻസിസ്‌ ജോർജ്‌ (ജനാധിപത്യ കേരള കോൺഗ്രസ്‌), ആർ ബാലകൃഷ്‌ണ പിള്ള (കേരള കോൺഗ്രസ്‌ ബി) എന്നിവർ സംസാരിക്കും. 
‘ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ... വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം' എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ മേഖലാ ജാഥ പര്യടനം നടത്തുക. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജാഥ എത്തും. 12 കേന്ദ്രങ്ങളിൽ ജാഥയ‌്ക്ക‌് സ്വീകരണം നൽകും. 
ജാഥ സ്വീകരണ കേന്ദ്രങ്ങൾ ദിവസം, സ്ഥലം, സമയം: വെള്ളി ‐ പേരൂർക്കട ജങ‌്ഷൻ (വട്ടിയൂർക്കാവ‌് മണ്ഡലം)–-രാവിലെ 10, വിഴിഞ്ഞം (കോവളം മണ്ഡലം)–-വൈകിട്ട‌് മൂന്ന‌്, കുന്നത്തുകാൽ (പാറശാല മണ്ഡലം)–-വൈകിട്ട‌് നാല‌്
നെയ്യാറ്റിൻകര (നെയ്യാറ്റിൻകര മണ്ഡലം)–-വൈകിട്ട‌് അഞ്ച‌്, 
ശനി‐ പേയാട‌് (കാട്ടാക്കട)–-രാവിലെ 10. ആര്യനാട‌് (അരുവിക്കര)–-വൈകിട്ട‌് മൂന്ന‌്നെടുമങ്ങാട‌് മാർക്കറ്റ‌് ജങ‌്ഷൻ (നെടുമങ്ങാട‌് മണ്ഡലം)–-വൈകിട്ട‌് നാല‌്, വെഞ്ഞാറമൂട‌് (വാമനപുരം മണ്ഡലം)–-വൈകിട്ട‌് അഞ്ച‌്
ഞായർ ‐ കഴക്കൂട്ടം (കഴക്കൂട്ടം മണ്ഡലം)–-രാവിലെ 10, ശാർക്കര (ചിറയിൻകീഴ‌് മണ്ഡലം)–- വൈകിട്ട‌് മൂന്ന‌്, വർക്കല റെയിൽവേ സ‌്റ്റേഷൻ മൈതാനം (വർക്കല മണ്ഡലം)–-വൈകിട്ട‌് നാല‌്, കിളിമാനൂർ (ആറ്റിങ്ങൽ മണ്ഡലം)–-വൈകിട്ട‌് അഞ്ച‌്
 
 
പ്രധാന വാർത്തകൾ
 Top