18 January Monday
ജലനിരപ്പ് ഉയർന്നു

നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
കാട്ടാക്കട 
വൃഷ്ടി പ്രദേശത്തുനിന്നുള്ള നീരൊഴുക്കും മഴ തോരാതെ പെയ്യുന്നതിനാലും  ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നെയ്യാർ ഡാം ഷട്ടറുകൾ ഉയർത്തി.
 
നാലു ഷട്ടറുകളും ഒരു മീറ്റർ വീതമായി  ക്രമപ്പെടുത്തിയത്. ഇപ്പോൾ ജലനിരപ്പ് 84.58 മീറ്റർ ആണ്.പരമാവധി ജലനിരപ്പ് 84.75 മീറ്റർ ആണ്.
 
തിങ്കളാഴ്ച വൈകിട്ട്‌  30 സെന്റീമീറ്റർ ഉയർത്തിയിരുന്ന ഷട്ടറുകൾ ചൊവാഴ്ച പകൽ പന്ത്രണ്ടോടെ 60 സെന്റീമീറ്റർ ആയി ഉയർത്തിയിരുന്നു. എന്നാൽ, ജലം ക്രമീകരിച്ചു നിർത്തൽ പ്രയാസമായതോടെ വൈകിട്ട്‌ അഞ്ചോടെ കലക്ടർ  100 സെന്റീമീറ്ററിൽ ഷട്ടറുകൾ ഉയർത്തി ക്രമപ്പെടുത്താൻ നിർദേശം നൽകി.
 
227 മീറ്റർ ക്യൂബ് പെർ സെക്കൻഡ് ആണ് ഇപ്പോൾ അണക്കെട്ടിലേക്ക് ജലം ഒഴുക്ക്. നെയ്യാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് നെയ്യാർ ഡാം എഇ മുന്നറിയിപ്പ്‌  നൽകിയിട്ടുണ്ട്. 
 
അരുവിക്കര ഡാമിന്റെ നാലാമത്തെ ഷട്ടർ 30 സെന്റീമീറ്ററും ഉയർത്തിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top