05 December Thursday

കൃത്യമായ കർമപദ്ധതി, ചിട്ടയായ പ്രവർത്തനം: മേയർ കെ ശ്രീകുമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ ശ്രീകുമാറിനെ സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ അനുമോദിക്കുന്നു

തിരുവനന്തപുരം 
തലസ്ഥാന നഗരവികസനത്തിനായി എല്ലാ കക്ഷികളുടെയും പിന്തുണയോടെ ആത്മാർഥമായി പ്രവർത്തിക്കുമെന്ന്‌ തിരുവനന്തപുരം കോർപറേഷൻ മേയറായി ചുമതലയേറ്റ കെ ശ്രീകുമാർ പറഞ്ഞു. 
 
ചുരുങ്ങിയ കാലയളവേ മുന്നിലുള്ളൂവെങ്കിലും കൃത്യമായ കർമപദ്ധതി തയ്യാറാക്കി ചിട്ടയായ പ്രവർത്തനം നടത്തും. വി കെ പ്രശാന്ത്‌ മേയറായിരുന്നപ്പോഴുള്ള വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും. നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്‌ എല്ലാവരുടെയും പിന്തുണ വേണം. കൗൺസിലിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി 100 വാർഡിലും വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top