13 November Wednesday

കളി കഥവണ്ടി അരങ്ങിലെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

വെഞ്ഞാറമൂട് രംഗപ്രഭാതിൽ കോഴിക്കോട് പൂക്കാട് കലാലയം കളി കഥവണ്ടി നാടകം അവതരിപ്പിച്ചപ്പോൾ

വെഞ്ഞാറമൂട്
പുതുതലമുറയെ പഴമയുടെ ഗൃഹാതുരതയിലേക്ക്‌ കൈപിടിച്ചുയർത്തി കളി കഥവണ്ടി നാടകം. ആലന്തറ രംഗപ്രഭാത് കുട്ടികളുടെ നാടകവേദിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് പൂക്കാട് കലാലയമാണ് നാടകം അവതരിപ്പിച്ചത്. നാല് സാരോപദേശകഥകൾ കോർത്തിണക്കിയാണ് നാടകം അവതരിപ്പിച്ചത്‌.
അത്യാഗ്രഹം ആപത്തെന്ന്‌ പറഞ്ഞു തുടങ്ങിയ നാടകം കൊച്ചുകുട്ടിയുടെയും പക്ഷിയുടെയും ജീവിതത്തിലൂടെ സ്വാതന്ത്ര്യത്തിന്റെയും ചതിക്കുഴികൾ മറഞ്ഞിരിക്കുന്ന ലോകത്തിന്റെയും കഥ പറഞ്ഞ്‌ തെന്നാലി രാമന്റെയും  സിൻഡ്രില്ലയുടെയും കഥയിലൂടെ നാടകം അവസാനിക്കുന്നു. ശങ്കരപ്പിള്ളയിലെ നാടകങ്ങളിലെ സ്ത്രീസങ്കല്പം എന്ന വിഷയത്തിൽ നടന്ന സെമിനാർ ബീയാട്രിക്സ് അലക്സ് ഉദ്ഘാടനംചെയ്തു. ഡോ. ബി നജീബ് അധ്യക്ഷനായി. അശോക് ശശി സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top