15 October Tuesday
ഇളക്കിമറിക്കാൻ തൈക്കൂടം ബ്രിഡ്‌ജ്‌

ദേശാഭിമാനി പൊന്നോണമേളം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

തൈക്കൂടം ബ്രിഡ്‌ജ്‌ സംഘം

തിരുവനന്തപുരം
ഓണം വാരാഘോഷത്തോടനുബന്ധിച്ച്‌ ദേശാഭിമാനി അവതരിപ്പിക്കുന്ന ‘പൊന്നോണമേളം @ ദേശാഭിമാനി’ ശനിയാഴ്‌ച സെൻട്രൽ സ്‌റ്റേഡിയത്തിൽ അരങ്ങേറും.
പ്രശസ്‌ത മ്യൂസിക്‌ ബാൻഡായ തൈക്കൂടം ബ്രിഡ്‌ജിന്റെ പരിപാടിയാണ്‌ പ്രധാന ആകർഷണം. അമേരിക്കൻ വേദികളെ ഇളക്കിമറിച്ചശേഷമാണ്‌ തൈക്കൂടത്തിന്റെ തലസ്ഥാനത്തേക്കുള്ള വരവ്‌. സമ്മർഫെസ്‌റ്റിന്റെ ഭാഗമായി അമേരിക്കയിൽ 20 വേദികളിലാണ്‌ തൈക്കൂടം പരിപാടി അവതരിപ്പിച്ചത്‌. 
വൈകിട്ട്‌ ആറിന്‌ ഷോ ആരംഭിക്കും. പ്രവേശന പാസുകൾ ദേശാഭിമാനി തിരുവനന്തപുരംയൂണിറ്റിൽ ലഭിക്കും.
പ്രധാന വാർത്തകൾ
 Top