23 September Wednesday
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി

തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

അടച്ചുപൂട്ടിയ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി പടിക്കൽ തൊഴിലാളികൾ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചപ്പോൾ

വഞ്ചിയൂർ

മാനേജ്‌മെന്റ് അടച്ചുപൂട്ടിയ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി പടിക്കൽ തൊഴിലാളികൾ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. കമ്പനി മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ തൊഴിൽ വകുപ്പ് വിളിച്ച യോഗം നടന്നില്ല. ബുധനാഴ്ച നടന്ന സമരത്തിൽ കെ ഉദയകുമാർ, ബി രാജീവ് (സിഐടിയു), എസ് ആർ ബൈജു, എസ് എൽ പ്രസാദ് (ബിഎംഎസ്‌), എസ് ഗോപകുമാർ (ഐഎൻടിയുസി) എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top