20 September Friday

കഴക്കൂട്ടത്ത‌് കാർഷിക പദ്ധതി ഉദ‌്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
കഴക്കൂട്ടം 
കഴക്കൂട്ടം കൃഷി ഭവനിൽ ഒന്നാംവിള നെൽകൃഷിയുടെ വിത്ത്‌, കുമ്മായം, ഓണത്തിന് ഒരുമുറംപച്ചക്കറി, വിത്ത്‌ എന്നിവയുടെ വിതരണ  ഉദ‌്ഘാടനം മേയർ വി  കെ പ്രശാന്ത് നിർവഹിച്ചു. ഇരുപത്തിയഞ്ചേക്കർ സ്ഥലത്തു കൃഷിചെയ‌്തതിൽ നിന്ന‌് സിവിൽ  സപ്ളൈസ് കോർപ്പറേഷൻ മുഖേന കിലോ 25.30 രൂപ നിരക്കിൽ സംഭരിച്ചതിൽ  പത്തൊൻപത്  ടൺ നെല്ലിന‌് 4 .75 ലക്ഷം രൂപ കർഷകർക്ക് നൽകും.
 
വരും വർഷം 12.5 ഏക്കർ തരിശുൾപ്പെടെ 37.5  ഏക്കർ സ്ഥലത്തു നെൽകൃഷി ചെയ്യാനാണ് തീരുമാനം.  ആമ്പല്ലൂർ, പാട്ടുവിളാകം, കരിയിൽ, കാട്ടായിക്കോണം പ്രദേശങ്ങളിലെ കൃഷിക്കാവശ്യമായ നെൽ വിത്തുകൾ  സൗജന്യമായും, കുമ്മായം 75 ശതമാനം സൗജന്യ നിരക്കിലും നൽകും. കൂലി ചെലവിനത്തിൽ സെന്റ‌് ഒന്നിന് 90 രൂപ സാധാരണ കൃഷിക്കും 190 രൂപ തരിശു നിലത്തിൽ കൃഷിക്കും ലഭിക്കും.  പരമ്പരാഗത കർഷകർക്കു പുറമെ യുവജന സംഘടനകൾ ഉൾപ്പെടെയുള്ള കൂട്ടായ്മകൾ നെൽകൃഷി ചെയ്യാൻ മുന്നോട്ട‌് വന്നിട്ടുണ്ടെന്നും മേയർ പറഞ്ഞു. യോഗത്തിൽ കാർഷിക വികസന സമിതി അംഗം ഇബ്രാഹിം കുഞ്ഞ‌് അധ്യക്ഷനായി. ഫ്രാക് ജനറൽ സെക്രട്ടറി ആർ  ശ്രീകുമാർ, കഴക്കൂട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ‌് ആർ പുരുഷോത്തമൻ നായർ, കഴക്കൂട്ടം കൃഷി അസിസ്റ്റന്റ‌് ഡയറക്ടർ ബിന്ദുകുമാരി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ റീജ എസ് ധരൻ സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top