18 May Wednesday

ആര്‍ട്ട്‌ ടവർ ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

യൂണിവേഴ്സൽ എംപവർമെന്റ് സെന്ററിന്റെ രണ്ട് ചിറകിലായി തത്സമയ 
ചിത്രരചന നടത്തിയ കുട്ടികളെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ 
അഭിനന്ദിക്കുന്നു

തിരുവനന്തപുരം
ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്നതിനായി കഴക്കൂട്ടം  മാജിക് പ്ലാനറ്റിൽ ആരംഭിച്ച യൂണിവേഴ്സൽ എംപവർമെന്റ് സെന്ററിന്റെ ആദ്യവേദിയായ ആർട്ട്‌ ടവർ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉദ്ഘാടനംചെയ്തു. ടവറിന്റെ രണ്ട് ചിറകിലായി തത്സമയ ചിത്രരചന നടത്തിയ കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. 
 അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ആർട്ട്‌ ടവറിന്റെ പിന്നിൽ പ്രവർത്തിച്ച എൻജിനിയർമാരായ മനോജ് ഒറ്റപ്പാലം, സുധീർ, ഡിസൈനർ നജീബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗോപിനാഥ് മുതുകാട്, മാനേജർ ജിൻ ജോസഫ് എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top